കാഴ്ചപ്പാടും ദൗത്യവും

🎯
കാഴ്ചപ്പാടും ദൗത്യവും
തോളൂർ ഗ്രാമപഞ്ചായത്തിൽ ജനങ്ങളുടെ വിശ്വാസവും പിന്തുണയും നേടി പുതിയ ഭരണസമിതി അധികാരത്തിൽ വന്നിരിക്കുന്നു. ജനാധിപത്യ മൂല്യങ്ങളെ മാനിച്ച് ഗ്രാമ വികസനവും ജനക്ഷേമവും ലക്ഷ്യമാക്കി പ്രവർത്തിക്കുവാനുള്ള പ്രതിബദ്ധതയോടുകൂടിയാണ് പുതിയ ഭരണസമിതി പ്രവർത്തനം ആരംഭിക്കുന്നത്. പൊതുജനങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും മുൻനിർത്തി സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണമാണ് ഞങ്ങളുടെ ലക്ഷ്യം. ജനങ്ങളുടെ വിശ്വാസം നിലനിർത്തുകയും പഞ്ചായത്ത് കൂടുതൽ പുരോഗതിയുടെ പാതയിലേയ്ക്ക് നയിക്കുകയെന്നത് ഞങ്ങളുടെ കടമയാണ്. 

പൊതുവികസന പ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ വ്യക്തിഗത ക്ഷേമ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകിയുള്ള പദ്ധതികൾ രൂപപ്പെടുത്തുന്നതിൽ ഈ ഭരണസമിതി മുൻഗണന നൽകുന്നതാണ്. പശ്ചാത്തല മേഖലയിൽ റോഡ് വികസനത്തിനും കാർഷിക മേഖലയിലും സേവന മേഖലയിലും ലഭിക്കാവുന്ന ഫണ്ട് ഉപയോഗിച്ച് ഒട്ടേറെ ജനകീയ പദ്ധതികൾ ചെയ്യുന്നതിനും ഈ ഭരണസമിതി ശ്രമിക്കുന്നതാണ്. 

ശുചിത്വത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള പദ്ധതികളാണ് ഈ ഭരണസമിതി ആസൂത്രണം ചെയ്യുന്നത്. ത്രിതല പഞ്ചായത്ത് സഹകരണത്തോടെ പൂർത്തിയാക്കിയ വാതക ശ്മശാനം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാൻ സാധിച്ചത് കഴിഞ്ഞ ഭരണസമിതിയുടെ ഭരണ നേട്ടമാണ്. ‘ഹാപ്പിനസ് പാർക്ക്’ ഈ ഭരണസമിതിയുടെ സ്വപ്ന പദ്ധതിയായി ഏറ്റെടുക്കുകയാണ്. 

ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഈ ഭരണസമിതിയ്ക്കൊപ്പം പൊതുപ്രവർത്തകർ, ജീവനക്കാർ, കുടുംബശ്രീ, ആശാ സന്നദ്ധ പ്രവർത്തകർ, കർഷകർ, ഹരിത കർമ്മ സേന തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
🤝 ജനപങ്കാളിത്തത്തിലൂടെ വികസനവും ക്ഷേമവും ഉറപ്പാക്കുന്ന തോളൂർ ഗ്രാമപഞ്ചായത്ത്