ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

🏛️ സാമൂഹ്യ-സാംസ്കാരിക ചരിത്രം

തോളൂർ ഗ്രാമപഞ്ചായത്തിന്റെ ചരിത്ര പാരമ്പര്യം

📜 ചരിത്ര പശ്ചാത്തലം

നൂറ്റാണ്ടുകള്‍ക്കുമുന്‍പ് ചിറ്റിലപ്പള്ളി ആസ്ഥാനമായി നാടുവാണിരുന്ന തലപ്പിള്ളി രാജവംശത്തിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു തോളൂര്‍ പഞ്ചായത്തുപ്രദേശം.

പിന്നീട് മണക്കുളം, കക്കാട്, പുന്നത്തൂര്‍, ചിറളയം എന്നീ നാലു താവഴികളിലായി പിരിഞ്ഞതില്‍ പുന്നത്തൂരിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം.

ബ്രാഹ്മണരുടെയും നാടുവാഴികളുടെയും ജന്മികളുടെയും ഭരണകാലത്തിന്റെ അവശിഷ്ടങ്ങളായ ക്ഷേത്രങ്ങളും, കുളങ്ങളും, വള്ളക്കടവും ഇന്നും ഈ പ്രദേശത്തിന്റെ ചരിത്രസാക്ഷികളായി നിലകൊള്ളുന്നു.

ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പുന്നത്തൂര്‍ കോട്ട തകര്‍ന്നെങ്കിലും ശേഖവന്‍കാവ് ക്ഷേത്രം ഇന്നും നിലനില്‍ക്കുന്നു.

📅 പ്രധാന ചരിത്ര സംഭവങ്ങൾ

🏫 1874

പറപ്പൂര്‍ സെന്റ് ജോണ്‍സ് എല്‍.പി. സ്കൂള്‍ സ്ഥാപിതമായി. പഞ്ചായത്തിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്.

🛣️ 1921

മുള്ളൂര്‍ കായല്‍ പാലത്തിന്റെയും റോഡിന്റെയും നിര്‍മ്മാണം നടന്നു.

🚧 1945

പോന്നാറില്‍ നിന്ന് എടക്കളത്തൂരിലേക്കുള്ള “പുത്തന്‍വെട്ടുവഴി” റോഡ് നിര്‍മ്മിച്ചു.